Sep 19, 2009

എനിക്കെങ്ങനെ ജാതിയും മതവുമുണ്ടായി...?




അന്നവര്‍ക്ക് വരാതിരുന്ന
ഉറക്കമാവാം,
നിര്‍ത്താതെ പെയ്തൊരു
മഴയുടെ കുളിരാവാം,
അവിടെവിടെയോ നീട്ടി വെട്ടി
ഉറക്കം തെറിപ്പിച്ചൊരു ഇടിയാവാം,
തിരിഞ്ഞു കിടക്കുമ്പോള്‍ മാറത്ത്‌
പതിഞ്ഞൊരു കയ്യാവാം,
വരിതെറ്റി പാഞ്ഞൊരു ബീജമാവാം,
പുര നിറഞ്ഞു നിന്നൊരു അണ്ഡമാവാം..

അങ്ങനെ,
എനിക്കിന്നിങ്ങനെ ഒരു മതമുണ്ടായി.
കോളം നിറയ്ക്കാന്‍ ഒരു ജാതിയും.

7 comments:

കൊച്ചുതെമ്മാടി said...

ജാതിയും മതവും പറഞ്ഞ് കടിപിടി കൂടുന്നവരെ.....
ഒരു നിമിഷം...

പാര്‍ത്ഥന്‍ said...

ഒന്നുമല്ല, മുല്ലപ്പൂ ചൂടിയതാ കാരണം.

കൊച്ചുതെമ്മാടി said...

പറഞ്ഞു കൂടാ.....ഒരു പക്ഷെ അതായിരിക്കാം.....
അങ്ങനെ 5 രൂപയുടെ മുല്ലപ്പൂ കൊണ്ട് ജാതി തീരുമാനിക്കപ്പെട്ടു ലെ.....

നിസ്സഹായന്‍ said...

ഒന്നിനുമില്ലൊരു തിട്ടം കഷ്ടം !
കഴ്ടപ്പെട്ടു പടച്ചതുമാവാം!
അവര്‍ക്കുണ്ടായത് നിനക്കുമുണ്ടായ്,
മതം ജാതി.
കളയാം നിനക്കതു നിഷ്പ്രയാസം
തലയില്‍ ‘അതു’ണ്ടായാല്‍ !!

കൊച്ചുതെമ്മാടി said...

തലയില്‍ അങ്ങനൊന്ന് ഉണ്ടായാല്‍ ചിലപ്പോ വിളിപ്പേരു മാറും.....
ഭ്രാന്തന്‍ എന്നാക്കും സമൂഹം....

Anonymous said...

wah..............sabash.hahaha hahaha

നിസ്സഹായന്‍ said...

"തലയില്‍ അങ്ങനൊന്ന് ഉണ്ടായാല്‍ ചിലപ്പോ വിളിപ്പേരു മാറും.....
ഭ്രാന്തന്‍ എന്നാക്കും സമൂഹം..." -കൊച്ചുതെമ്മാടി

ഹഹഹഹ, അപ്പോള്‍ തലയില്‍ ജാതിചിന്തയില്ലാതെ ജീവിക്കുന്നവരാണോ കേരളീയര്‍, ഇന്ത്യാക്കാര്‍ !!!