
"അമ്മേ.... എന്റെ ഏതു കയ്യിലാ മുട്ടായി ഉള്ളെ....പറ...പറ..."
വാതിലിനിടയില്‍ നിന്നും നാല് വയസ്സുകാരന് ഉണ്ണികുട്ടന് പ്രത്യക്ഷപ്പെട്ടു....ചുരുട്ടി പിടിച്ച തന്റെ രണ്ടു കൈകളും നീട്ടി. പത്രത്തില്‍ നിന്നും തലയുയര്‍ത്തി അമ്മ അവനെ ഒന്ന് നോക്കി....എന്നിട്ട് ഒന്നും മിണ്ടാതെ വീണ്ടും പത്രത്തിലേക്ക് തന്നെ മടങ്ങി.
"പറയമ്മേ...പറയ്....മ്ഹ്ഹ് .... മ്ഹ്ഹ്..."
ഉണ്ണികുട്ടന് ചിണുങ്ങി തുടങ്ങി. അവന് അമ്മയെ വെറുതെ വിടാന്‍ ഭാവം ഇല്ല.
"ഇതാ...ഈ കയ്യില്‍....എന്താ അമ്മ കറക്റ്റ് അല്ലെ ഡാ...?"
പത്രം അങ്ങോട്ട് മാറ്റി വെച്ച്, ഉണ്ണികുട്ടന്റെ വലതു കൈ പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു. എന്നിട്ട് എല്ലാതവണയും പോലെ ഈ തവണയും താന്‍ ജയിച്ചോ എന്ന് അറിയാന്‍ ഉണ്ണിയുടെ കയ്യിലേക്ക് ഒന്ന് അമര്‍ത്തി നോക്കുകയും ചെയ്തു. ആ നിമിഷം ഉണ്ണികുട്ടന് അഭിമാനം കൊണ്ട് നിറയുക ആയിരുന്നു. നിറഞ്ഞു കഴിഞ്ഞപ്പോള്‍, അവന് തുള്ളി ചാടിക്കൊണ്ട് പറഞ്ഞു...
"അയ്യയ്യേ...കൂയ് കൂയ്... പറ്റിച്ചേ.... അമ്മേനെ ഞാന്‍ പറ്റിച്ചേ..."
"എന്റെ രണ്ടു കയ്യിലും ഒന്നും ഇല്ലായിരുന്നല്ലോ....കൂയ് കൂയ്...."
ഉണ്ണി അവന്റെ ആ ആദ്യ വിജയം ആഘോഷിക്കുക തന്നെ ആയിരുന്നു.... പെട്ടന്നാണ് അത് സംഭവിച്ചത്.....!!!
അമ്മ, 'അവള് തന്റെ മക്കളെ നേര്‍വഴിക്കു നടത്തേണ്ടവള്‍...' 'അവരെ ശരിയും തെറ്റും പടിപ്പിക്കെണ്ടവള്...'
ആ അമ്മയിലെ സദാചാര വിഭാഗം ഉണര്‍ന്നു പ്രവര്‍ത്തിച്ചു കഴിഞ്ഞു....ടിഷ്യും...
"എന്താ കള്ളത്തരം കാണിക്യാ ന്റെ ഉണ്ണ്യേ...? ആരാ ഇത് പഠിപ്പിച്ചേ....??"
"കള്ളത്തരം പറഞ്ഞാ കണ്ണ് പൊട്ടിപോവും ട്ടോ..."
പെട്ടന്ന്, ഒരു നിമിഷം ഉണ്ണികുട്ടന്റെ മുഖത്ത് ഒരു പേടി കയറി വന്നു. അവന് ആകെ വല്ലാതെ ആയി.
ഉണ്ണികുട്ടന് അവന്റെ ചൂണ്ടു വിരല്‍ മെല്ലെ ഒന്ന് നീട്ടി, എന്നിട്ട് അവന്റെ രണ്ടു കണ്ണുകളും ഒന്ന് തൊട്ടു നോക്കി...
എന്നിട്ട് മെല്ലെ ഒന്ന് ചിരിച്ചിട്ട് അവന് തനിയെ പറഞ്ഞു...
"സത്യം"





5 comments:
i was reading very seriously .. avasanam comdey expect cheythilla..
ഒരുതരത്തില്‍ അത് കോമഡി അല്ല...
സത്യം പറയിപ്പിക്കാനും ഉപയോഗിക്കുന്ന മാര്‍ഗം കളവ് ആണ്.
അപ്പോള്‍ ആരാ കേമന്‍...?
kollaaam nannaaayirikkunnu..
@kamal kassim
ഇത്രടം വന്നതിലും വായിച്ചതിലും സന്തോഷം.....
ചെറിയ വായില്‍ വല്യ വര്‍ത്താനം പറയുന്നോ ശാപം കിട്ടോട്ടോ ഹഹഹ ഹഹഹ
Post a Comment