Sep 30, 2009

പെണ്ണെന്നും....!!!!കാറിനകത്തിരുന്നു അവളുടെ വിരലുകള്‍ മുഴുവനും ഫോണിന്റെ മുകളിലുടെ ഓടി നടക്കുകയായിരുന്നു.....
വിവരമറിഞ്ഞുടനെ കാറുമെടുത് പുറപ്പെട്ടതാണവര്‍,
കമ്പനിയിലേക്ക് നാല് വരിയില്‍ ഓരോ മെയിലും അയച്ച്.

രാത്രി, നനുത്ത ആ ചാറ്റല്‍ മഴയില്‍ അവളുടെ വീട്ടിലേക്ക്‌ അതിവേഗം കാര്‍ ഓടിച്ചുക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്ന ഭാര്യയെ നോക്കി അത്ഭുതപ്പെടുകയായിരുന്നു.
സ്വന്തം അച്ഛന്‍ പെട്ടന്ന് മരിച്ച വിവരമറിഞ്ഞിട്ടും അവളൊന്നു കരഞ്ഞിട്ടില്ല ഇതുവരെ.
അവളുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണീര്‍ പോലും പൊടിഞ്ഞിട്ടില്ലിതുവരെ.
'അവളുടെ സെല്‍ഫ് കണ്ട്രോള്‍ അപാരം തന്നെ. അല്ലേലും ഈ പെണ്ണുങ്ങള്‍ക്ക്‌ ആണുങ്ങളെക്കാള്‍ മനശക്തി ഉണ്ടാവും എന്ന് പറയുന്നത് നേര് തന്നെയാ.'
അയാള്‍ സ്വയം പറഞ്ഞു.

ബെന്ഗ്ലൂരില്‍ നിന്ന്, ഇതാ ഇവിടെ, അവളുടെ വീട് എത്തുന്നത്‌ വരെ അവളൊരക്ഷരം മിണ്ടിയിട്ടില്ല.
ഒരു തുള്ളി കണ്ണീര്‍ പോലും...
മുഴുവന്‍ സമയവും അവളുടെ വിരലുകള്‍ അവളുടെ ആ E സീരീസ്‌ ഫോണിലുടെ ഓടി നടക്കുകയായിരുന്നു.

അവളുടെ വീട്ടില്‍ നിന്നുള്ള കരച്ചിലിന്റെ ആ ശബ്ദം, ദാ ഇവിടെ വരെ കേള്‍കാം.
അടുത്ത വീട്ടില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത ഇറങ്ങാന്‍ ഭാവിക്കുമ്പോള്‍ അയാള്‍ ആലോചിച്ചു.
പെട്ടന്ന് അവള്‍ അയാളെ തടഞ്ഞു.
പ്ലീസ് വിവേക്‌, ഒരു ഫൈവ് മിനുട്സ് ...
കരഞ്ഞു തളര്‍ന്ന തന്റെ അമ്മയെയും, സഹോദരങ്ങളെയും കാണുമ്പോള്‍ മനസ്സ് തന്റെ പിടി വിട്ടു പോവാതിരിക്കാന്‍ ഒരല്പം സമയം അവള്‍ക്ക്‌ വേണ്ടി വരും, അയാള്‍ അവിടെതന്നെ ഇരുന്നു.
മൊബൈല്‍ മാറോടടക്കി പിടിച്ച്, എന്തോ കാത്തിരിക്കുന്ന ഒരു ഭാവത്തോടെ കാറിന്റെ സീറ്റിലേക്ക് ചാരി ഇരിക്കുകയാണവള്‍, അയാള്‍ അവളെ സഹതാപത്തോടൊന്നു നോക്കി.

പെട്ടന്ന് അവളുടെ മൊബൈലില്‍ ഒരു ബീപ് ബീപ് ശബ്ദം.
എവിടെ നിന്നോ ഒരു SMS അവളെ തേടി വന്നിരിക്കുന്നു.
കണ്ണടച്ച് കിടന്നിരുന്ന അവള്‍ അതുവരെ ഇല്ലാതിരുന്ന ഒരു ഉത്സാഹത്തോടെ ആ മെസ്സേജ് തുറന്നു.
അതിങ്ങനെ വായിക്കാമായിരുന്നു.
മുഖത്തിന്റെ മൃദുലതയും തിളക്കവും നഷ്ട്ടപ്പെടാതിരിക്കാന്‍, കരയുമ്പോള്‍ ശ്രധികേണ്ടത്....!!!

ഒരു നിമിഷം; അവളുടെ കണ്ണ് നിറയാന്‍ തുടങ്ങുന്നത് അവന്‍ കണ്ടു.
പിന്നീട് അത് ഒരു കടലായി ഒഴുകാന്‍ അധികം സമയം വേണ്ടി വന്നില്ല.

7 comments:

നീര്‍വിളാകന്‍ said...

നിന്നെ ഞാന്‍ അങ്ങനെ വിടില്ല.... പിറകെ കാണും.. ജാഗ്രതൈ!!!
എന്റെ ബ്ലൊഗ് സന്ദര്‍ശിക്കാന്‍ മറക്കെണ്ട!!!!

http://neervilakan.blogspot.com/

http://keralaperuma.blogspot.com/

കൊച്ചുതെമ്മാടി said...

സന്തോഷം മാത്രമേ ഉള്ളു....
നിറഞ്ഞ സന്തോഷം....നല്ല ആളുകള്‍ ഒപ്പമുണ്ടാകുന്നത് എന്നും സന്തോഷം.....

Murali Nair said...

ഗോച്ചൂ..........ഉന്നൈ നാനും വിടമാട്ടേന്‍....ജാഗ്രതൈ..
നീന്കള്‍ തെമ്മാടിത്തരന്കള്‍ ഇന്തപടിയെ നടക്കട്ടും..
അരുമയാന കഥൈകളും കവിതൈഹളും വിളയാടിടുന്ന ഇന്ത പൂങ്കാവനത്തില്‍
നാന്നും ഒറു നന്പനായ്‌ ഇരുപ്പെന്‍....

കൊച്ചുതെമ്മാടി said...

ഈ ലോഗത്തില്‍ മച്ചുന് തമിള്‍ മാത്രേ പിടിക്കു ലെ.....
നീ കൊയിക്കൊട്ടങ്ങാടിക്ക് വാ കോയാ...അപ്പൊ ഞമ്മള്‍ കാണിച്ച് തരാം....

shaan said...

kalakkiyittundu...
sookshkkane.. sthree pakshavaadikal kodi pidikkum....

കൊച്ചുതെമ്മാടി said...

നന്ദി മച്ചൂ..
സ്ത്രീ പക്ഷക്കാരെ മാപ്പ്‌.....സത്യത്തിന്റെ മുഖം എന്നും കറുത്തതാണ്‌...

Anonymous said...

enta mone namikkunnu hahaha hahaha