Oct 28, 2009

പലതരം കാത്തിരിപ്പില്‍ ഒരുതരം...















കണ്ടിട്ടേ പോണുളളൂന്ന് പറഞ്ഞിട്ടിരുന്ന ആളാ
ചായ കഴിഞ്ഞപ്പോള്‍ ഒന്ന് ഇളകി,
ഊണ് കഴിഞ്ഞപ്പോള്‍ ഇറങ്ങി;
ഇടവഴിയിലെങ്ങാന്‍ വെച്ച് പരസ്പരം മുട്ടി പോലും
ഊണിന്റെ അലസ്യമാവാം, നോക്കിയേ ഇല്ല പോലും...

22 comments:

കൊച്ചുതെമ്മാടി said...

ഞാനും നിങ്ങളെ ഒക്കെ കാത്തിരിക്കുവാ ട്ടൊ...

ഭായി said...

ഊണാണ് വില്ലന്‍...
ചിക്കന്‍ ബിരിയാണിയും ചിക്കന്‍ ഫ്രൈയും ആകാമായിരുന്നു...
ബിരിയാണിക്ക് മുന്‍പ് ലേശം ശീമ മദ്യവുമുണ്ടായിരുന്നെങ്കില്‍..
ഇടവഴിയില്‍ വെച്ച് കെട്ടിപിടിച്ച് ഉമ്മവെച്ചേനേ..കരഞേനേ...:-)

നീമ said...

ഇവിടെ ഒരു ചൊല്ലുണ്ട് ...

കപ്പികുടിക്കാതെ ഇറങ്ങിയതാ
ഉച്ചക്ക്‌ക ഊണ് ഇവടെ
ഇനി ഇപ്പൊ അന്തിക്കയിട്ട് എന്തിനാ വയ്ക്കുന്നത് !!

കുട്ടന്‍ said...

ഒരു പെഗ് റം കൊടുത്തിരുന്നേല്‍ മരിച്ചാലും മറക്കില്ലായിരുന്നു

സന്തോഷ്‌ പല്ലശ്ശന said...

തെമ്മാടി... കാര്യം പറ ആരാ കക്ഷി.... !!!

Murali Nair I മുരളി നായര്‍ said...

അതാ പറഞ്ഞത്...
കാണും..കാണാതിരിക്കില്ല...
എവിടയെങ്കിലും വച്ച് കാണും...

മഴക്കാറ് said...

ennittu kando ?????

കൊച്ചുതെമ്മാടി said...

@ ഭായി....
വന്ന ആളുടെ പെരു ഭായി എന്നല്ലായിരുന്നു..വെറെ എന്തൊ പറഞെന്നാ എന്റെ ഓര്‍മ....
:)

കൊച്ചുതെമ്മാടി said...

@ നീമ...
അത് സംഭവം കലക്കി....ഹ ഹ

കൊച്ചുതെമ്മാടി said...

@ കുട്ടന്‍...
നിനക്ക് ആദ്യായിട്ട് ഒഴിചു തന്ന അന്നു മുതലുള്ള എന്റെ അനുഭവം അല്ലെ...
പിന്നെ എന്ത് ഇത്ര പറയാന്‍....
:)

കൊച്ചുതെമ്മാടി said...

@ സന്തോഷ്...
പേടിക്കെണ്ടാ...ഇപ്രാവശ്യം സന്തൊഷിനെ പറ്റി അല്ല...പോരെ...?

കൊച്ചുതെമ്മാടി said...

@ മുരളി...
ഇതോതില്‍ ആണെല്‍ ഇനി കാണണ്ടായിരുന്നു...
:)

കൊച്ചുതെമ്മാടി said...

@ മഴക്കാറ്...
മഴക്കാറ് ആണെല്‍ കാറ്റ് അടിച്ചിട്ടാണെന്നെങ്കിലും വെക്കാമായിരുന്നു...
ഇതിപ്പൊ....

:)

തൃശൂര്‍കാരന്‍..... said...

ഹേയ്..വരാനിരിക്കുന്നത് വഴിയില്‍ തങ്ങുല്ല ...കാണാതിരിക്കില്ല...

കൊച്ചുതെമ്മാടി said...

കണ്ടറിയാം.....

ഒരു നുറുങ്ങ് said...

കണ്ടറിയാത്തോന്‍ കൊണ്ടറിയും..നേരെ ചൊവ്വെ കാര്യം പറയൂ....

കൊച്ചുതെമ്മാടി said...

നമ്മളിപ്പൊ കണ്ടാലും കൊണ്ടാലും പടിക്കില്ല എന്ന അവസ്തയിലെക്കല്ലെ...??
കലികാലം....കലികാലം...

താരകൻ said...

എന്തൊ ..ഒന്നും പിടികിട്ടിയില്ല..ഇനി ഞാൻ പൊട്ടനല്ലേരിക്ക്യോ

കൊച്ചുതെമ്മാടി said...

@ താരകന്‍
അത് കഷ്ടായല്ലൊ....?

ശ്രീ said...

കഷ്ടായിപ്പോയി

കൊച്ചുതെമ്മാടി said...

@ ശ്രീ...
സത്യം..

Anonymous said...

സംഭവാമി ഗുഹെ ഗുഹെ