
ഇന്ന്
രാവിലെ ഉണര്ന്നെണിറ്റപ്പോ
'എന്നെ കാണാനില്ല.....!!!!'
ഇന്നലെ
രാത്രി,
ലഹരി വീതം വയ്ക്കുമ്പോള്‍
എന്നെ നോക്കി ചിരിച്ചവരുണ്ട്.
ചുവന്ന വെളിച്ചം
തെളിയുന്ന 'മാംസ'ളശാലയില്
വിലപേശുന്ന എന്നെ വിളിച്ചവരുണ്ട്.
താളിപണയക്കടയുടെ പിറകിലും
ചൂതാട്ട മേശയ്ക്ക് മുന്നിലും
എന്നെ കണ്ടവരുണ്ട്.
എന്നിട്ടും,
ഇന്ന്
ഉണര്ന്നെണിറ്റപ്പോ
എന്നെ കാണാനില്ല.
ഏതായാലും ആശ്വാസമായി.
ഇന്നാണല്ലോ
പാല്‍ക്കാരനും,
പത്രക്കാരനും,
പലച്ചരക്കുക്കടക്കാരനും,
പറ്റുബുക്കുമായി വരുക....





13 comments:
ഒളിച്ചോട്ടം കൂടുന്ന ഈ കാലത്ത്, ഞാനും ഒന്ന് ഒളിച്ചോടട്ടെ.....
കൊള്ളാം
പ്രിയ ശ്രീ....
ഇവിടെ വരെ വന്നതിലും വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം.....
kandavarundo ennu pathrathil kodukkano
@raman
കൊടുത്ത് നോക്കിയതാ....പക്ഷെ ഒരു രക്ഷയും ഇല്ല.....
സസ്നേഹം
എനിയ്ക്കിഷ്ടപ്പെട്ടു...ഭാവുകങ്ങള്‍
@ yousuf
സന്തോഷം.....
ഇനിയും വരണം...
mone kochu olichottam ninakkenthaayalum urappaaaa
:)
കൊള്ളാമെല്ലോടേയ് ..
ഈ വഴിക്കാദ്യമായിട്ടാ,,,
ഇനിയും വരാം,, ഇനിയും എഴുത്..
നന്നായിട്ടുണ്ട് മിക്കവയും..
@ കുട്ടന്....
ഒളിചോടുന്നതില് പ്രശ്നം ഇല്ലായിരുന്നു,
ഓടി നിര്‍ത്തുമ്പോള്‍ ജീവന് ഉണ്ടായാല്‍ മതിയായിരുന്നു....
@പള്ളിക്കുളം
ഇഷ്ട്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം.....
അഭിപ്രായങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി ദാഹിക്കുന്ന എനിക്ക്
വെള്ളവുമായി ഇടയ്ക്കിടെ ഇവിടെ വരും എന്ന് കരുതുന്നു.....
അപ്പൊ കാണണം...
സന്തോഷം,
സസ്നേഹം....
അങ്ങനെ കൊണ്ട് പോവ്വണേല് അങ്ങ് പോട്ടെന്നു വെക്കണം ...
ഞങ്ങളൊക്കെ ഇല്ലേ
@ കുട്ടന്....
അങ്ങനെ പോകുന്നത് അല്ലെല്‍ ഞാന്‍ എന്താക്കും....
അതല്ലെ പ്രശ്നം.....
:0
Post a Comment