Nov 7, 2009

നിങ്ങള്‍ക്കായി എന്റെ ആത്മഹത്യ...
കൊല്ലണമായിരുന്നു അവളെയെനിക്ക്;
പക്ഷെ ഉയിരറ്റ് പോകുന്ന
അവസാന മിടിപ്പിലുമവള്‍ മന്ത്രിക്കും
നിന്നെയെനിക്കിഷ്ടമാണ്...

ഒഴിവാക്കണമായിരുന്നവളെ, മറവിയുടെ
കാണാക്കയങ്ങളിലേക്കുരുട്ടിയിട്ട്
ആര്‍ത്തനാദത്തിനിടയിലും പറയു-
മവള്‍, നിന്നെയെനിക്കിഷ്ടമാണ്....

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുമ്പോള്‍,
വീട് വര്‍ഷങ്ങളുടെ നോക്കുകൂലി തിരികെ ചോദിക്കുമ്പോള്‍,
ചോദ്യങ്ങള്‍ ചാട്ടുളിയായി ഉയരുമ്പോള്‍;
കൊല്ലണമായിരുന്നു അവളെയെനിക്ക്....

എങ്കിലും എന്നെങ്കിലും
ഓര്‍മ്മയുടെ മൃതസഞ്ജീവനി രുചിച്ച്,
മറവിയുടെ കണ്ണ് വെട്ടിച്ച്,
ഉയര്‍‌ത്തെഴുന്നെല്‍ക്കുമവള്‍; ഉറപ്പ്‌.
കാരണം,
നിന്റെ പേരെന്താണെന്നതിനു ഉത്തരം
എനിക്കിന്നുമെന്നും ഒന്നല്ലേയുള്ളൂ...

37 comments:

കൊച്ചുതെമ്മാടി said...

കണ്ടില്ലേ ഇരിറ്റ് ചോര, ദാ ഇവിടെയും......

ചാറ്റല്‍ said...

അവളുടെ പേരെന്തായിരുന്നു?

താരകൻ said...

disgusting........

Gopalunnikrishna said...

ഏതാണ്ടവസാനം വരെയും ഒരുവിധത്തിൽ ഓടിച്ചു. അവസാനം എങ്ങോട്ട്‌ പോകണമെന്നറിയില്ല, തെമ്മാടിക്ക്‌!

ഒരു നുറുങ്ങ് said...

അന്നുമിന്നുമെന്നും അവള്‍ടെ പ്രണയത്തിന്‍റെ തനിനിറം’ചോപ്പ്’തന്നെ !

ഭായി said...

ഹലോ...അവള്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ..:-)

കവിത കൊള്ളാം! പക്ഷെ പടം അല്പം ഭീതിയുളവാക്കുന്നതല്ലേന്നൊരു സംശയം!!

കൊച്ചുതെമ്മാടി said...

@ ചാറ്റല്‍...
പറയൂ‍ല ട്ടോ...??

കൊച്ചുതെമ്മാടി said...

@ താരകന്‍....
ക്ഷമിക്കൂ സുഹ്രുത്തെ....സമയം മിനക്കെടുത്തിയതിനു....

കൊച്ചുതെമ്മാടി said...

@ ഗോപാലനുണ്ണിക്രിഷ്ണന്‍
സത്യം തന്നെ....അറിയാതുഴറുകയാണിപ്പൊളും...:)

കൊച്ചുതെമ്മാടി said...

@ ഒരു നുറുങ്ങ്....
ആണല്ലോ.... :)

കൊച്ചുതെമ്മാടി said...

@ ഭായി...
അങ്ങനെ ഞാന്‍ കരുതുമൊ...?ഭായി എല്ലാരുടെയും ഭായി അല്ലെ...

കവിത നന്നായെന്നറിഞ്ഞതില്‍ സന്തൊഷം....
പോട്ടോ ഗൂഗിളമ്മച്ചി തന്നതാ.....

സുനില്‍ പണിക്കർ said...

കൊല്ലണമായിരുന്നു അവളെയെനിക്ക്;
പക്ഷെ ഉയിരറ്റ് പോകുന്ന
അവസാന മിടിപ്പിലുമവള്‍ മന്ത്രിക്കും
നിന്നെയെനിക്കിഷ്ടമാണ്...

തെമ്മാടിത്തിരുമാലീ
ഈ വരികൾ എനിക്ക്‌ ഇഷ്ടമായി..

കൊച്ചുതെമ്മാടി said...

@ സുനില്‍.....
ഇഷ്ടായി എന്നറിഞ്ഞത് ഒരുപാടിഷ്ടായി....
ഇനിയും വരുലേ ലെ...?

chithrakaran:ചിത്രകാരന്‍ said...

ഛേച്ഛേ... ഇതൊന്നും ഇങ്ങനെ ആഘോഷിക്കതിരിക്കു...
സ്വയം വേദനിപ്പിക്കുന്ന ആഘോഷങ്ങള്‍ക്ക് വഴിയറിയാതെ മനോരോഗികള്‍ ധാരാളം കാത്തു നില്‍പ്പുണ്ട്.
അതായത് ആ ചിത്രം ഒഴിവാക്കാമായിരുന്നു എന്ന് :)

താരകൻ said...

ആദ്യത്തെ അഭിപ്രായം ചിത്രത്തെകുറിച്ചും കവിതയുടെ വിഷയത്തെ കുറിച്ചുമായിരുന്നു.പക്ഷെ രചനാ ശൈലിയിൽ തീർച്ചയായും സ്പാർക്കുകളുണ്ട്.എഴുതൂ ഇനിയുമിനിയും........
ആശംസകളൊടെ

ഗോപി വെട്ടിക്കാട്ട് said...

good...

നീലാംബരി said...

"നിന്റെ പെരെന്താണെന്നതിനു ഉത്തരം
എനിക്കിന്നുമെന്നും ഒന്നല്ലേയുള്ളൂ...."
ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളെക്കാള്‍ ഭീകരമാണ്‌ കൃത്യമായി ഉത്തരമറിയുന്ന ഒരു ചോദ്യവും ആ ചോദ്യത്തിന്റെ ഒരേഒരുത്തരവും അല്ലേ സുഹൃത്തേ?
ആശംസകളോടെ
നീലാംബരി

കൊച്ചുതെമ്മാടി said...

@ ചിത്രകാരന്‍
ഇവിടെ വരെ വന്ന്തിനും വായിച്ചതിനും എന്നെ ഇഷ്ട്ടപെട്ടതിനും ഒരായിരം നന്ദി....

പോട്ടൊ ചുമ്മാ ഇരിക്കട്ടെ എന്നെ...

കൊച്ചുതെമ്മാടി said...

@ താരകന്‍...
നന്ദി....

കൊച്ചുതെമ്മാടി said...

@ ഗോപി വെട്ടിക്കാട്ട്
സന്തോഷമായ് ഗോപിയേട്ടാ...

കൊച്ചുതെമ്മാടി said...

@ നീലാംബരി
ഇങ്ങനതെ ചില ചൊദ്യങ്ങളും ഉത്തരങ്ങളും ആണല്ലൊ നമ്മുടെ ജീവിതം തന്നെ മാറ്റിമറിയ്ക്കുന്നത്

സന്തോഷം...ഇവിടെ വരെ വന്നതിനു എന്റെ കൂടെ ചിന്തിച്ചതിനും...

നീമ said...

വീട് വര്‍ഷങ്ങളുടെ നോക്കുകൂലി തിരികെ ചോദിക്കുമ്പോള്‍,....കൊള്ളാം!

കുട്ടന്‍ said...

ഇനിയൊരു കൂടിക്കാഴ്ച്ചക്കിടമില്ലെന്നു
നീ ചൊല്ലിയ വേളയില്‍ അടര്‍ന്നു വീണ എന്‍ ഹൃദയത്തില്‍ നിന്നൂറിയ രക്ത തുള്ളികള്‍
നിന്നെക്കുറിച്ച് ഉള്ള ഓര്‍മകള്‍ആയിരുന്നു

കൊച്ചുതെമ്മാടി said...

@ നീമ..
സന്തൊഷം.....
ഇനിയും വരണേ...

കൊച്ചുതെമ്മാടി said...

@ കുട്ടന്‍...
എന്റെ ഹൃദയത്തില്‍ നിന്നു പൊടിഞ്ഞ ചോര നിന്റെ കയ്യില്‍ ആണല്ലെ വീണേ....

ഒരുപാടിഷ്ടായി ട്ടോ ഈ കമ്മെന്റ്...

Deepa Bijo Alexander said...

"ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുമ്പോള്‍,
വീട് വര്‍ഷങ്ങളുടെ നോക്കുകൂലി തിരികെ ചോദിക്കുമ്പോള്‍,
ചോദ്യങ്ങള്‍ ചാട്ടുളിയായി ഉയരുമ്പോള്‍......"

അങ്ങനെയാവാതിരുന്നെങ്കിൽ....അല്ലേ...?

കവിത നന്നായി.

കൊച്ചുതെമ്മാടി said...

ഞാനും ചോദിച്ചു പോയ അതേ ചോദ്യം....

കവിത നന്നായെന്നറിഞതില്‍ സന്തോഷം....

.......മുഫാദ്‌.... said...

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആയി മാറുമ്പോള്‍,
വീട് വര്‍ഷങ്ങളുടെ നോക്കുകൂലി തിരികെ ചോദിക്കുമ്പോള്‍,
ചോദ്യങ്ങള്‍ ചാട്ടുളിയായി ഉയരുമ്പോള്‍;
കൊല്ലണമായിരുന്നു അവളെയെനിക്ക്....

നന്നായി.

കൊച്ചുതെമ്മാടി said...

സന്തോഷം.....
ഇനിയും വരുമെന്ന പ്രതീക്ഷയോടെ...

ഉമേഷ്‌ പിലിക്കൊട് said...

മനോഹരം

മഴക്കാറ് said...

വീണ്ടും വീണ്ടും വായിക്കുമ്പോള്‍ തോന്നുന്നു നീയൊരു വല്യ കവിയായെന്നു ..
അഭിനന്ദനങ്ങള്‍..
എന്നാലും ഈ പടം വേണ്ടാട്ടോ ...
ഈ പടം യോജിക്കുന്നില്ല :(

കൊച്ചുതെമ്മാടി said...

@ ഉമേഷ്
മനോഹരമായെന്നറിഞ്ഞതില്‍
മനസ്സു നിറഞ്ഞ സന്തോഷം....

കൊച്ചുതെമ്മാടി said...

@ മഴക്കാറ്....
അങ്ങനെ വെറുതെ വേണ്ടാത്ത തോന്നലൊന്നും വേണ്ട ട്ടോ...
ഹ ഹ.....

പടം അല്ലേ...ചുമ്മാ കിടക്കട്ടെന്നേ.....

നട്ടപിരാന്തന്‍ said...

തെമ്മാടി.......

തെമ്മാടിയുടെ ബ്ലോഗില്‍ തെമ്മാടിത്തരം എഴുതിയാല്‍ പ്രശ്നമില്ലല്ലോ.

കവിതയെക്കുറിച്ച് എനിക്ക് ഒരു ചുക്കും അറിയില്ല. അതിനാല്‍ അതിനെ പറ്റി എന്തെങ്കിലും എഴുതിയാല്‍ ഒരു പൊളിയാണെന്ന് എനിക്ക് തന്നെയറിയാം.

അതിനാല്‍ എനിക്ക് പറയാനുള്ളത് ആ പെണ്ണ് കാണിക്കുന്ന തെമ്മാടിത്തരത്തെപ്പറ്റിയാണ് “എടുത്ത് മാറ്റടി കൈ മുമ്പീന്ന്”

മനസ്സിലായല്ലോ, എന്നിക്ക് നട്ടപിരാന്ത് മാത്രമല്ല കാമപിരാന്ത് കൂടിയുണ്ടെന്ന്.

കൊച്ചുതെമ്മാടി said...

@ നട്ടപ്പിരാന്തന്‍
എന്റെ ബ്ലോഗ് പൂട്ടിക്കാനുള്ള ഉദ്ദേശം ആണ് ലെ....
ഫോട്ടോ എടുതപ്പോളേ അവള്‍ പറഞ്ഞിട്ടുണ്ട് കൈ മാറ്റില്ലെന്ന്....
വെറുതെ കാറി തൊണ്ട കളയണ്ടാ.... :)

Anonymous said...

wonder full photo..............kavithyum

Anonymous said...

പെണ്ണാണെന്ന് ഉറപ്പിക്കല്ലേ നട്ടപ്രന്താ അതൊരു ഗേ അന്നെന്നു തോന്നുന്നു .......