Nov 18, 2009

നിധി തേടുന്നവര്‍..!


രെയും ബുദ്ധിമുട്ടിക്കാതെ, വളരെ മാന്യമായി, ഓടിനിടയിലൂടെ തലകീഴായി താഴോട്ടിറങ്ങുമ്പോള്‍;
ഒരു കുഞ്ഞു നിധിയുമുള്ളിലൊളിപ്പിച്ച്, ഒരു നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കാതെ, അവനു വേണ്ടിയെന്ന പോലെ കാത്തു കിടക്കുന്ന ഒരു കിടപ്പുമുറിയല്ലാതെ അവനൊന്നും ആഗ്രഹിച്ചില്ലായിരുന്നു......... വെളിച്ചത്തിന്റെ നേരിയ ലാഞ്ചന പോലുമില്ല…ഭാഗ്യം….
ശീലം പഠിപ്പിച്ച പാഠങ്ങള്‍ ഓര്‍ത്തിട്ടെന്ന പോലെ അവന്‍ പകുതിവഴിയില് ഒന്നു നിര്‍ത്തി,
പതുക്കെ ചുറ്റുമൊന്നു കണ്ണോടിച്ചു…

ഛെ….നാശം…….
ഇതാരാണപ്പാ…ഞാനറിയാതെ എന്റെ ഈ ഏരിയയില്…. അതും ഞാന്‍ നോട്ടമിട്ടിടത്ത് ഞാനെത്തുന്നതിനു മുന്പേ….. അതും ഈ സാരിയില് തൂങ്ങി… ഏതായാലും ഏതോ വരുത്തനായിരിക്കും, ഉറപ്പാ… ഇന്നത്തെ മെനക്കേട് വെറുതെയായെന്നാ തോനുന്നേ….. ഏതായാലും അവനെയൊന്നു കണ്ടിട്ട് തന്നെ…..

ഓടിന്പുറത്തെ ഗ്യാലറിയില് ‘വരുത്തനെ’ കാണാനായിട്ടവനിരിപ്പുറപ്പിച്ചു, ഒരു ബീഡിയും കത്തിച്ചു…
നാശം… അവനൊരു ചെറിയ ടോര്‍ച്ചെങ്കിലും കത്തിച്ചൂടെ…. മുടിയാനായിട്ട് നിഴലല്ലാതെ ഒന്നും കാണുന്നില്ലല്ലോ….

ഇവനെന്താ ഈ കാണിക്കുന്നെ……. കസേരയില് കയറി മുകളിലെന്തോന്നാ ഇവനീപ്പരതുന്നേ….?
അയ്യോ…. അവന്‍ പിടഞ്ഞു കളിക്കുവാണല്ലോ…. അവന്റെ കരച്ചിലെന്താ അവളെപ്പോലെ….
അതവനല്ല അല്ലേ…അവളു തന്നാ ലേ… താഴേക്കിറങ്ങണൊ…..
അവസാനപിടച്ചിലിനു മുന്‍പേ ആ കാലു പിടിച്ചൊന്നുയര്‍ത്തണോ…

അല്ലേല്‍ തന്നെ കള്ളനെന്നാ പേര്…. ഇനി അതു കൊലപാതകി എന്നാക്കികൊടുക്കണോ...
വിളിക്കുന്നവര്‍ക്ക് രസം കൂടുമെങ്കിലും, കേള്‍ക്കാന്‍ ഒരു രസവുമുണ്ടാവില്ല...
വെറുതേ എന്തിനാ....

ശവം നല്ല ശകുനമാണെന്നെവിടെയോ കേട്ട ഓര്‍മ്മയില്‍, ഓടടുക്കി,
അവനെയും കാത്തെന്നപോലെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കറുത്ത റോഡിലേക്കിറങ്ങി നടന്നവന്‍.....
ഒരു കുഞ്ഞു നിധിയുമുള്ളിലൊളിപ്പിച്ച്, ഒരു നേര്‍ത്ത ശബ്ദം പോലുമുണ്ടാക്കതെ,
അവനു വേണ്ടിയെന്ന പോലെ കാത്തു കിടക്കുന്ന കിടപ്പുമുറി തേടി അടുത്ത വീട്ടീലേക്ക്......

27 comments:

കൊച്ചുതെമ്മാടി said...

നിധി തേടി ഇനിയുമെത്ര നാള്‍.....?

ശ്രീ said...

നന്നായിട്ടുണ്ട്. നല്ല ആശയം

ഭായി said...

കൊള്ളാം

എറക്കാടൻ / Erakkadan said...

ഒരു കൊച്ചു കഥ ….ഇഷ്ടപെട്ടു…..

കൊച്ചുതെമ്മാടി said...

@ ശ്രീ.....
എപ്പൊഴും എന്നെ ഇങ്ങനെ വന്നു പ്രോത്സാഹിപ്പിക്കുന്നതില്‍ ഒരുപാടൊരുപാട് സന്തോഷം....

കൊച്ചുതെമ്മാടി said...

@ ഭായി...
നിങ്ങളുടെ ഒക്കെ കയ്യിന്നു കൊള്ളുമെന്നു കരുതിയതാ,
കൊള്ളാമെന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം.....

കൊച്ചുതെമ്മാടി said...

@ എറക്കാടന്‍...
ഈ കുഞ്ഞിക്കഥ ഇഷ്ടായെന്നറിഞ്ഞത് വല്ലാണ്ട് ഇഷ്ടായി ട്ടോ....

JIGISH said...

ജീവിത്തില്‍ യാദൃശ്ചികതയുടെ പ്രാധാന്യം വിളിച്ചോതുന്ന കഥ.!!
അഭിനന്ദനങ്ങള്‍.!!

മാറുന്ന മലയാളി said...

ഒരുത്തിയെ കൊലയ്ക്ക് കൊടുത്തില്ലേടാ ദുഷ്ടാ............:)

കുമാരന്‍ | kumaran said...

:)

ലക്ഷ്മി~ said...
This comment has been removed by the author.
ലക്ഷ്മി~ said...

നന്നായിരിക്കുന്നു...ഭാവുകങ്ങള്‍

ലക്ഷ്മി~ said...

നന്നായിരിക്കുന്നു..ഭാവുകങ്ങള്‍

കൊച്ചുതെമ്മാടി said...

@ jigish
യാദൃശ്ചികതയും ജീവിതവും എങ്ങനെയൊക്കെ കെട്ടുപിണയുന്നു ലെ....?

:)

കൊച്ചുതെമ്മാടി said...

@ മാറുന്ന മലയാളി..
ഇനി ഈ ഞാനായിട്ട് ആ കാര്യത്തില്‍ മോശം വരുത്തണ്ടല്ലൊ..
:)

കൊച്ചുതെമ്മാടി said...

@ കുമാരന്‍...
:))

കൊച്ചുതെമ്മാടി said...

@ ലക്ഷ്മി...
നന്നായിരിക്കുന്നു എന്നറിഞ്ഞത് ഒരുപാട് സന്തോഷം തരുന്നു.....

kadathanadan:കടത്തനാടൻ said...

''

ഗന്ധർവൻ said...

ഇഷ്ടായി ട്ടോ

കൊച്ചുതെമ്മാടി said...

@kadathanadan
അതെന്താ വെറുമൊരു കോമ മാത്രമിട്ടു പോയേ....
എന്നെ കോമാ സ്റ്റേജില്‍ ആക്കും എന്നാണോ സൂചന.....
:)

കൊച്ചുതെമ്മാടി said...

നന്ദി ഗന്ധര്‍വാ.....
ഇഷ്ടായെന്നറിഞ്ഞതില്‍ ബഹുത് ബഹുത് ഖുശി.....
:)

jayanEvoor said...

ചെറുത്... സുന്ദരം!
ഇഷ്ടപ്പെട്ടു!

കൊച്ചുതെമ്മാടി said...

@ jayanEvoor
ഇഷ്ട്ടപ്പെട്ടന്നറിഞ്ഞതിലതിയായ സന്തോഷം...

മഴക്കാറ് said...

:) :)

മഴക്കാറ് said...

dey kochooo..
ee white backgroundil vaayikkan kurachu budhimuttu.
enthenkilum onnu cheyyuu background better aakkaan...
pinne sukham thanne alle ??? :)

റ്റോംസ് കോനുമഠം said...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

സജി said...

ഹായ്,ഇതു കൊള്ളാമല്ലോ..

ഇഷ്ടപ്പെട്ടു കേട്ടോ..