Jan 31, 2010

ചതുപ്പുനിലങ്ങള്‍
ആ‍സക്തിയുടെ
അവസാന ആളലില്‍ ദേഹത്ത് ഒട്ടിപ്പിടിച്ച

പശ
ഉണങ്ങിത്തുടങ്ങിയപ്പോള്‍ അയാള്‍ ഒന്നെഴുന്നേറ്റു.
കറുത്ത കമ്പളം കൈ കൊണ്ട് നീക്കി, ആ രണ്ടും രണ്ടായി വേര്‍പെടുത്തി
അയാള്‍ നിലത്തേക്ക് ഇഴഞ്ഞിറങ്ങി...ഇല്ലാതിരുന്ന മുണ്ടൊന്നിളക്കി കുത്തി,
ഇടനാഴിയിലൂടെ ജനലിനടുത്തേക്ക്...
പുറത്ത്;
ആകാശത്ത് പടര്‍ന്നു കൊണ്ടിരുന്ന നരച്ച രക്തവര്‍ണ്ണം,
കറുപ്പിനു വഴിമാറിക്കൊടുക്കുന്നു..
നടുവില്‍ മക്കളേയും ചേര്‍ത്ത് ഒരു പക്ഷിക്കൂട്ടം ആ ജനലിന്റെ അടുത്തൂടെ കൂട്ടിലേക്ക്...
കമ്പിയിഴകള്‍ക്കിടയിലേക്ക് കൈ ഒന്നു താങ്ങി, അയാള്‍ ഒരു സിഗെരറ്റെടുത്ത് കൊളുത്തി.
വട്ടം വട്ടമായി മുകളിലേക്ക് ഉയര്‍ന്ന പുകച്ചുരുളുകള്‍,
ഓര്‍മകളുടെ കാര്‍മേഘമായി അവിടെത്തന്നെ തങ്ങി...
ഒരു പെട്ടി മുട്ടായിയുടെ ഓഫെറില്‍, യാത്രയ്ക്ക് സമ്മതിച്ച മകള്‍,
എത്തിയിട്ട് വിളിക്കണേ എന്ന ഓര്‍മ്മപ്പെടുത്തില്‍ സ്നേഹം നിറച്ച ഭാര്യ...
എല്ലാം, എല്ലാമെല്ലാം യാത്രയ്ക്ക് ഇടയില്‍
എവിടെയോ വെച്ചു മറന്ന പോലെ തോന്നി അയാള്‍ക്ക്....
തളര്‍ന്ന ശരീരത്തിന്റെ ഒപ്പം,തളര്‍ന്നു തുടങ്ങിയ ആ മനസ്സിനെ ആ പുകച്ചുരുളുകള്‍
കുറ്റബോധത്തിന്റെ ചതുപ്പുനിലത്തേക്ക് വലിച്ചിറക്കി....
ആഴ്ന്ന് ആഴ്ന്ന് പോകുന്നതിനിടയില്‍ എല്ലാം വെറുത്ത്,മതിയാക്കാന്‍ തുടങ്ങി
അയാളുടെ മനസ്സ്....
പെട്ടെന്ന്...
പിറകില്‍ എന്തോ നിരങ്ങുന്ന ശബ്ദം.. ഒരു രാത്രിയുടെ കരാറില്‍ ഒപ്പം വന്നവള്‍,
നനഞ്ഞ ടവ്വലില്‍ പാതി മറച്ച്, പാതി തെളിച്ച് പിറകില്‍...
വെള്ളമിറ്റിറ്റു വീഴുന്ന മുടിയിഴകള്‍, വെളുത്ത പുറം, മിനുത്ത കാലുകള്‍....
രാത്രി ഇനിയും ഒരുപാട് ബാക്കി കിടക്കുന്നതു കൊണ്ടാവും, കുളി കഴിഞ്ഞവള്‍ വീണ്ടും...
വീണ്ടും അതേ പുകച്ചുരുളുകള്‍, അയാളെ ആ ചതുപ്പില്‍ നിന്നൊന്നുയര്‍ത്തി...
കൂടെ മറ്റൊന്നും...!
ചുണ്ടിലൊളിപ്പിച്ചൊരു ചെറുചിരിയുമായി അടുത്ത ചതുപ്പും തേടി, അയാള്‍
വീണ്ടും അകത്തേക്ക്....

18 comments:

കൊച്ചുതെമ്മാടി said...

ഉയരും തോറും താഴ്ന്ന് കൊണ്ടിരിക്കുന്ന ചതുപ്പില്‍ പെട്ടവര്‍ക്ക്....

JIGISH said...

വാക്കുകളിൽ നിർമ്മിച്ച മനോഹരമായ ഒരു ഹ്രസ്വചിത്രം.! ചതുപ്പുനിലമെന്ന ഇമേജിന്റെ സാധ്യതകൾ
പരമാവധി പ്രയോജനപ്പെടുത്തി,ആസക്തിയുടെ ഒരു ജീവിതമുഹൂർത്തത്തെ കണ്ണാടിയിലെന്ന പോലെ പ്രതിഫലിപ്പിക്കുന്നു..!!

കാപ്പിലാന്‍ said...

ഒരുണ്ണിക്കഥ

ഭായി said...
This comment has been removed by the author.
ഭായി said...

ടൈറ്റില്‍ “ഉണ്ണിത്താന്‍ നിലങള്‍” എന്നാക്കാമായിരുന്നു :-)

നന്നായിട്ടുണ്ട് കേട്ടോ...

മുരളി I Murali Nair said...

പലരിലും പുറത്തു വരാതെ മറഞ്ഞു കിടക്കുന്ന ആസ്ക്ത്തികളുടെ ചതുപ്പ് നിലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന കഥ..
ചതുപ്പുകള്‍ മാറിമറിയുന്നുവെങ്കിലും ആസക്തികള്‍ നിഅലനില്‍ക്കുന്നു..
നന്നായി തെംസ്..

ബിനോയ്//HariNav said...

ഹും.. കൊള്ളാം തെമ്മാടിത്തരം :)

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ചതുപ്പ് നിലങ്ങളുടെ ഒരു കാര്യം...
;)

pattepadamramji said...

യാത്രക്കിടയില്‍ എല്ലാം മറക്കുമ്പോഴും വീണ്ടും.....
ആശയം നന്നായി വ്യക്തമാക്കി ചുരുക്കി പറഞ്ഞ നല്ല കഥ.

സുനിൽ പണിക്കർ said...

മനോഹരം...! ആ‍സക്തിയുടെ ചതുപ്പ് നിലങ്ങളിലേക്കാണ്ടു പോകുന്നവൻ കാത്തിരിപ്പുകളുടെ മുഷിഞ്ഞ കണ്ണുകൾ മറന്നു പോകും...

എതിരന്‍ കതിരവന്‍ said...

അവൾക്കോ? അത് ചതുപ്പൊന്നുമല്ല. ഉപജീവനമാർഗ്ഗത്തിന്റെ ശാദ്വലഭൂമി.

sunil panikker said...

“ഉപജീവനമാർഗ്ഗത്തിന്റെ ശാദ്വലഭൂമി...“
ഹ ഹ ഹ എതിരവന്റെ കലക്കൻ പ്രയോഗം..

കൊച്ചുതെമ്മാടി said...

ജിഗി
കാപ്പിലാന്‍
ഭായി
മുരളി
ബിനോയ്
രാമചന്ദ്രന്‍ വെട്ടിക്കാട്
രാംജി
എതിരവന്‍ കതിരവന്‍
2 പണീക്കരേട്ടാ...
വന്നതിനും
വായിച്ചതിനും
വാക്ക് കോറിയിട്ടതിനും
നന്ദി.....സന്തോഷം....

കുട്ടന്‍ said...

kollam ... vheriyoru kaypevideyo padarunnnu....

ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

കൂവിലന്‍ said...

good
nalla ezhuthu

Anonymous said...

ആണിന്റെ ലോകം മനുഷ്യന്‍ന്റെയും.മറനീകുന്നതിനു നന്ദി .മാധവികുട്ടി യോട് ചോടിച്ചപോലോന്നും ചോധിക്കില്ലലോ ആരും .......ഭാഗ്യം ചോയ്തോന്‍ ആണ്നോരുത്തന്‍

സലാഹ് said...

മിനിക്കഥയുടെ സൌന്ദര്യം, ചെറുകഥയുടെ വലുപ്പം, നീണ്ടൊരു ജീവിതത്തിന്റെ വിശാലത