Sep 2, 2010

ഉഭയജീവിതങ്ങള്‍" സ്ത്രീ ശരീരത്തിനു നേരെ നടക്കുന്ന നല്ലൊരു ശതമാനം ആക്രമണങ്ങള്‍ക്കും ഒരു പരിധി വരെ കാരണം നമ്മള്‍ സ്ത്രീകള്‍ തന്നെയാണ്. ഇങ്ങനെ പറയേണ്ടി വന്നതില്‍ വിഷമം ഉണ്ട്, എന്നിരുന്നാലും നമ്മുടെ മേല്‍ പറന്നു വീഴാന്‍ തക്കം പാര്‍ത്ത് നടക്കുന്ന കഴുകന്കൂട്ടത്തിനു, നമ്മള്‍ വെറും കോഴിക്കുഞ്ഞുങ്ങള്‍ അല്ല എന്ന് തെളിയിച്ച് കൊടുക്കേണ്ടത് നമ്മുടെ കടമയാണ്....വേഷത്തിലും ഭാവത്തിലും പെരുമാറ്റത്തിലും നോട്ടത്തിലും നമ്മള്‍ നമ്മുടേതായ ഒരു ഗൌരവവും ഒതുക്കവും കൊണ്ട് വരണം.നമ്മുടെ നടപ്പിലും പ്രവര്‍ത്തിയും ശ്രദ്ധിച്ചാല്‍ തന്നെ ഒരു പരിധി വരെ ഇത്തരം കടന്നുകയറ്റങ്ങള്‍ തടയാം. ഈ സന്ദര്‍ഭത്തില്‍ ഞാന്‍......"

മാനാഞ്ചിറയ്ക്ക് മുന്നില്‍ വെച്ച് രാവിലെ അവര്‍ നടത്തിയ പ്രസംഗത്തിലെ വരികള്‍
അവരുടെ മനസ്സിലൂടെ ഒന്ന് മിന്നി മാഞ്ഞു പോയി.
കല്യാണവും ജീവിതവും മറന്നു വെച്ച് സ്ത്രീശക്തിക്കായി പോരാടാന്‍ ഇറങ്ങിയതിനു ബാക്കിപത്രമായി, ഇത്തരം പ്രസംഗങ്ങളും ചര്‍ച്ചകളും ഒക്കെയേ അവര്‍ക്ക് ഇപ്പോള്‍ ബാക്കിയുള്ളൂ... പ്രായം മുപ്പത്തിഅഞ്ച് കഴിഞ്ഞെങ്കിലും, ആ പഴയ ചുറുചുറുക്കും, സൗന്ദര്യവും ഇപ്പോളും അവരെ വിട്ടു പോയിട്ടില്ല, ഇന്നും എല്ലാ വേദികളിലും സജീവം...

സമയം 12 മണി ആയതിന്റെ അറിയിപ്പ് തന്ന് കിളി കൂട്ടിലേക്ക് തന്നെ മടങ്ങി...
മടുത്ത് മടക്കിയ പുസ്തകം മേശയുടെ മുകളിലേക്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞു,
അവര്‍ കസേരയില്‍ നിന്ന് എഴുനേറ്റു...
ലൈറ്റുകള്‍ മൊത്തം അണച്ച്, മൊബൈലില്‍ വന്ന SMS നു മറുപടി അയച്ച് അവര്‍ കിടന്നു...

15 മിനിട്ടുകള്‍ക്ക് ശേഷം വാതിലിനപ്പുറം കേട്ട ചുമയ്ക്ക്, വാതിലിനിപ്പുറത്തെ ചിരിയിനാല്‍ മറുപടി കൊടുത്ത്‌; ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിലൂടെ, ആ ഇടനാഴി കടന്ന് വാതിലിന്റെ കൊളുത്ത് അഴിച്ചതും...
പുറമേ നിന്ന 'കഴുകന്റെ' നീളന്‍ തൂവലുകല്‍ക്കുള്ളിലെക്ക് ആ 'കോഴിക്കുഞ്ഞ്' പറന്നിറങ്ങി....
കഴുകന് ആക്രമിക്കാന്‍ ഒരു ഇട പോലും നല്‍കാതെ, കോഴിക്കുഞ്ഞ് പറന്ന് കൊത്തുന്നത് കണ്ട്
ഒന്ന് മാത്രം കൂക്കി കിളി പോലും കൂട്ടിലേക്ക് ഓടിക്കയറി.....
"സ്ത്രീ- ഒരു ശക്തി", കാറ്റില്‍ പേജുകള്‍ മറിഞ്ഞ് മലര്‍ന്നു കിടന്നു മേശപ്പുറത്ത്....

12 comments:

കൊച്ചുതെമ്മാടി said...

മലക്കം മറിച്ചിലുകള്‍ക്കിടെ എവിടൊക്കെയോ തട്ടി തടയുന്ന മനുഷ്യ ജീവിതങ്ങള്‍......

മുന്‍കൂര്‍ ജാമ്യം:
ഇതൊരു ആണ്‍പക്ഷ രചന അല്ല....
വെറുമൊരു കഥ മാത്രം....

the man to walk with said...

aashasakal..

വയ്സ്രേലി മുക്കില്‍ അംജിത് നെടുംതോട് said...

ഈ തെമ്മാടിത്തരം കൊള്ളാം!!~~

പാവപ്പെട്ടവന്‍ said...

എന്താണ് പറയാന്‍ ശ്രമിച്ചത്‌ ?

Jishad Cronic said...

കൊള്ളാം...

റ്റോംസ് കോനുമഠം said...

കൊള്ളാം..

ബിജിത്‌ :|: Bijith said...

കഴുകന്‍ ഇല്ലെങ്കില്‍ പിന്നെ കോഴിക്കുഞ്ഞ് ഉണ്ടോ...
ഇതൊക്കെയാണോ ഈ സ്വത പ്രതിസന്ധി....

Anonymous said...

kollam

Jithu said...

ഗംഭീരം. കഥകള്‍ കഥകളല്ല. ജീവിതം തന്നെ!

anju nair said...

nannayi

- സോണി - said...

എല്ലാ സ്ത്രീപക്ഷ വാദികളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നെങ്കില്‍ എന്ന്, അല്ലെ...?? തെമ്മാടിത്തരം തന്നെ, സംശയമില്ല.

Varghese Varghese said...

ഇതു വെറും തെമ്മാടിത്തരം തന്നെ.. ചുമ്മാ വല്ലതും പറയല്ലെ!:}