Feb 13, 2011

വിവാഹം സ്വര്‍ഗത്തില്‍..!!


നിറഞ്ഞു കത്തുന്ന ആ നിലവിളക്കിനു മുന്‍പില്‍ ഇരിക്കുമ്പോള്‍,
ആ തിരിയെക്കാള്‍ വേഗത്തില്‍ ഉരുകുകയായിരുന്നു അവള്‍...

നീണ്ട നാളത്തെ അവളുടെ നിലവിളികള്‍ക്കൊടുവില്‍; അച്ഛന്‍ അവളോട്‌ അന്നൊന്നു സംസാരിച്ചു...
രണ്ടു വാക്കുകളില്‍ ഒതുങ്ങിയ ആ സംസാരത്തില്‍, നാളെ അവര്‍ വരും എന്ന് മാത്രം അവള്‍ക്ക് മനസ്സിലായി...
ബാക്കിയെല്ലാം,ആ രാത്രിയിലെ ഒരുപാട് നീണ്ട മണിക്കൂറുകള്‍ക്കും...

രാത്രി മുഴുവന്‍ ഉറങ്ങാതെ കരഞ്ഞു കലങ്ങിയ കണ്ണുകളെ,
മനോഹരം എന്നവന്‍ നീട്ടി പറഞ്ഞപ്പോള്‍
മുഖമടച്ചൊന്നാട്ടാന്‍ ആണ് അവള്‍ക്ക് തോന്നിയത്..

അഞ്ചു വര്‍ഷത്തെ പ്രണയം ഒരു നോട്ടിസ് പോലുമില്ലാതെ,
ഒരു ദിവസത്തെ പരാക്രമത്തില്‍ തകര്‍ത്തെറിഞ്ഞ അച്ഛനെ.....
അഞ്ചു വര്‍ഷത്തെ പ്രണയം, ഒരു ദിവസം കൊണ്ട് കൈയ്യെത്താ ദൂരത്തേക്ക് തട്ടി മാറ്റുന്നത്
നിസ്സഹായതയോടെ കണ്ട നിന്ന അവനെ....
...വെറുത്തു തുടങ്ങിയിരുന്നു അവള്‍.....
എങ്കിലും മനസ്സിന്റെ രണ്ടു കോണുകളില്‍ നിന്ന് അവര്‍ പിടിവലി തുടര്‍ന്ന് കൊണ്ടേയിരുന്നു..........

രാഹുല്‍, വിനീതിന്റെ ബെസ്റ്റ് ഫ്രണ്ട്.......
കല്യാണം കഴിഞ്ഞു അവള്ടെയും വിനീതിന്റെയും അടുത്തേക്ക് ആദ്യം ഓടി വന്നതും അവനാ......
"അളിയാ, മൈഡ് ഫോര്‍ ഈച്ച് അദര്‍, ഓര്‍ഡര്‍ എടുത്ത് ചെയ്യിപ്പിച്ച പോലെ ഉണ്ട്.."

പൊരുത്തങ്ങള്‍ പൊരുത്തക്കേടിലെക്ക് നടന്നുതുടങ്ങിയപ്പോള്‍....
രസക്കൂട്ടുകള്‍, രസംകൊല്ലികള്‍ ആയപ്പോള്‍....
സന്തോഷം സങ്കടത്തിന്റെ സ്പെല്ലിംഗ് തേടി തുടങ്ങിയപ്പോള്‍....
ഒടുവില്‍,
ഈ നീണ്ട കോടതി വരാന്തയില്‍ നിന്ന്‍ തിരക്കൊഴിഞ്ഞിറങ്ങുമ്പോള്‍,
അച്ഛന്‍ വിജയിച്ച വാശിയില്‍ മകള്‍ തോറ്റിറങ്ങുന്നത് കാണാന്‍ അവിടെ ആ അച്ഛനും ഉണ്ടായില്ല......

ഇളവെയില്‍ വീണു നരച്ച തുടങ്ങിയ ആകാത്ത് കൂട്ടം തെറ്റി പോയ ഒരു കിളി,
തന്റെ കൂടെ പറന്നവരെ കാണാഞ്ഞിട്ട് വട്ടം ചുറ്റിക്കൊണ്ടേയിരുന്നു.........
ഒടുവില്‍ നറുംവെളിച്ചം തേടി ദിശ മാറി, അകലേക്ക്....അകലേക്ക് ....


18 comments:

കൊച്ചുതെമ്മാടി said...

ഇളവെയില്‍ വീണു നരച്ച തുടങ്ങിയ ആകാശത്ത് കൂട്ടം തെറ്റി പോയ ഒരു കിളി,
തന്റെ കൂടെ പറന്നവരെ കാണാഞ്ഞിട്ട് വട്ടം ചുറ്റിക്കൊണ്ടേയിരുന്നു.........
ഒടുവില്‍ നറുംവെളിച്ചം തേടി ദിശ മാറി, അകലേക്ക്....അകലേക്ക് ....

പഞ്ചാരക്കുട്ടന്‍ said...

അവനെ എന്തിനാ അവള്‍ വെറുതെ വിട്ടത്? തല്ലിക്കൊല്ലെണ്ടേ?

കൊച്ചുതെമ്മാടി said...

പന്ജാരക്കുട്ടാ,
സ്വന്തം ലൈഫ് റിസ്ക്‌ ചെയ്ത് കമന്റ്‌ ഇടരുത് ട്ടോ.....
ഹി ഹി ;-)

ശ്രീക്കുട്ടന്‍ said...

സത്യത്തില്‍ ആരായിരുന്നു കുഴപ്പക്കാരന്‍.അച്ഛനോ അവനോ അതോ അവളോ..........

വാഴക്കോടന്‍ ‍// vazhakodan said...

സാരമില്ല, അടുത്ത ഇണക്കിളിയെ തേടാം!ജീവിതങ്ങള്‍ ചിലപ്പോള്‍ ഇങ്ങനേയാണ്!

കൂതറHashimܓ said...

എന്താ സംഭവം? എനിക്ക് നോ ഐഡിയാ :(

Bijith :|: ബിജിത്‌ said...

കഴിഞ്ഞ പോസ്റ്റും ഇതും ചേര്‍ത്ത് വായിക്കുമ്പോള്‍ ദുരൂഹത ഏറുന്നു !!!

കൊച്ചുതെമ്മാടി said...

@ശ്രീക്കുട്ടന്‍: ഉത്തരമില്ലാ സമസ്യ.. പ്രനയത്തിന്റെ കാര്യത്തിൽ, എല്ലാം ശരികളല്ലേ....

@വാഴ: ഇങ്ങനെ തേടി തുടങ്ങിയാ എപ്പോഴാ ഒരവസാനം...?

@hashim: എനിക്കും..!!

@bijith: സംഭവം മനസ്സിലായി തുടങ്ങി ലേ..? :)

Prins//കൊച്ചനിയൻ said...

വിവാഹം സ്വർഗത്തിൽ. ഓകെ. ഭൂമിയിൽ കെട്ടപ്പെട്ടത് സ്വർഗത്തിലും കെട്ടപ്പെട്ടിരിയ്ക്കും എന്നും കേട്ടിട്ടുണ്ട്. :-)

നന്നായിട്ടുണ്ട്.

ശ്രീദേവി said...

ജീവിതം ഒന്നല്ലേയുള്ളൂ.തിരുത്താന്‍ കഴിയാത്ത പലതും.പലരുടെയും വാശികളും ..

ithu njaanaa binu.. said...
This comment has been removed by the author.
കൊച്ചുതെമ്മാടി said...

@prince: :)


@ശ്രീദേവി: മറ്റു പലരുടെയും വാശിയില്‍ സ്വന്തം ജീവിതം തകര്‍ന്ന് പോവുന്നത് ഇത്തിരി കഷ്ടം തന്നെ ലേ..?

ചന്തു നായര്‍ said...

കഥയല്ലിത് ജീവിതം.... പൊരുത്തങ്ങള്‍ പൊരുത്തക്കേടിലെക്ക് നടന്നുതുടങ്ങിയപ്പോള്‍.... രസക്കൂട്ടുകള്‍, രസംകൊല്ലികള്‍ ആയപ്പോള്‍....സന്തോഷം സങ്കടത്തിന്റെ.... എന്ത് ചെയ്യുമ്പോഴും രണ്ട് വട്ടം ആലോചികണം.. തെറ്റിപ്പിരിയാൻ എളുപ്പം..കൂട്ടിയോചിപ്പിക്കാൻ....? ഇനിയും എഴുതുക ധാരമുറിയാതെ........

കൊച്ചുതെമ്മാടി said...

@ചന്തു നായര്‍: thaanks....

ശ്രീ said...

നന്നായി എഴുതി

പ്രഭന്‍ ക്യഷ്ണന്‍ said...

പൊരുത്തവും..പൊരുത്തക്കേടും ..ഇണക്കവും പിണക്കവും..ഇഴചേര്‍ത്തതല്ലേ ജീവിതം..??

കഥ നന്നായിട്ടുണ്ട്ട്ടോ......
ആശംസകള്‍...!!

വെല്‍ക്കം റ്റു......
http://pularipoov.blogspot.com/

ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍ said...

തെമ്മാടിക്കുട്ടാ.....നമ്മള്‍ ഈ വഴി ആദ്യമാണ്.എഴുത്തു ഇഷ്ടമായി....ബാക്കി കൂടെ വായിക്കട്ടെ...എന്നിട്ട് പറയാം ... [എന്‍റെ മുറ്റ ത്തേക്ക് സ്വാഗതം ]

Jyothi Sanjeev : said...

nannaayittund. ithile "aval"oru paadu perkku parichitayaanu. aashamsakal